×
shrautham 2021- Arya Samaj Keraka

ജനങ്ങളിൽ ആസ്തികബോധവും പരസ്പരസ്നേഹവും ഐക്യവും സമാധാനവും ഉണ്ടാക്കിയെടുക്കാൻ ശ്രൗത ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി ഋഷീശ്വരന്മാർ ചിട്ടപ്പെടുത്തിയതാണ് ശ്രൗതയജ്ഞങ്ങൾ. പ്രകൃതിമാതാവ് നമുക്ക് കനിഞ്ഞരുളിയ വസ്തുക്കളിൽ നിന്ന് ഒരംശമെങ്കിലും മടക്കി നൽകാൻ ബാധ്യസ്ഥരാണ് നാം എന്ന് ശാസ്ത്രങ്ങൾ പറയുന്നു. വിശിഷ്ടങ്ങളായ ഹവിസ്സുകളും സമിധകളും അഗ്നിയിൽ ഹോമിക്കുമ്പോൾ അവ പതിനായിരക്കണക്കിന് മടങ്ങ് വികസിച്ച് നമ്മുടെ അന്തരീക്ഷത്തെയാകെ ശുദ്ധീകരിക്കുന്നു. ഓരോ ഹവിസ്സും സമർപ്പിക്കുമ്പോൾ പറയുന്ന ഇദം ന മ മ എന്നത് ത്യാഗഭാവനയെ പ്രജ്ജ്വലിപ്പിക്കുന്നു.

ഈ പാരമ്പര്യത്തെ മുറുകെ പിടിച്ചുകൊണ്ട് വൈദിക ഭൂമിയായ കാറൽമണ്ണയിൽ കാത്യായന ശ്രൗത സൂത്രത്തെ അടിസ്ഥാനമാക്കിയ ഒരു ഇഷ്ടി (യജഞം) യുഗാബ്ദം 5123 ജ്യേഷ്ഠ ശുക്ല പൗർണമി, പ്രതിപദം (2021 മെയ് 26, 27 ) തിഥികളിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്നു. ഈ പവിത്ര യജ്ഞത്തിൽ പങ്കാളിയായി ഈശ്വരാനുഗ്രഹം നേടുകയും തനു – മന – ധനാദികളാൽ ഈ മഹത് ഉദ്യമത്തെ വൻ വിജയമാക്കി തീർക്കാൻ സഹകരിക്കണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു.